ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് പള്ളിയിൽ നടന്ന ഫൊറോന കൗൺസിൽ യോഗം അതിരൂപത ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ഡോ. മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. മാർട്ടിൻ പാഴൂപറമ്പിൽ, രാജു മാത്യു പാഴൂർ, സിസ്റ്റർ ദിവ്യ എംഎസ്എംഐ എന്നിവർ പ്രസംഗിച്ചു. ജനവാസ മേഖലകളിലെ വന്യമൃഗശല്യം, പണി പൂർത്തിയാകാത്ത മലയോര ഹൈവേ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. ഭാരവാഹികളായി
ഫാ. ഡോ. മാണി മേൽവെട്ടം-പ്രസിഡന്റ്, സിവിക്കുട്ടി വർഗീസ് മ്ലാമല പതാലിൽ-കോ-ഓർഡിനേറ്റർ, ദിലീപ് തെങ്ങുംപള്ളിൽ-സെക്രട്ടറി, ഫാ. ജോസഫ് കാവനാടി-വൈദിക പ്രതിനിധി, സെലീന-അൽമായ പ്രതിനിധി എന്നിവരെ തെരഞ്ഞെടുത്തു. അതിരൂപത പാസ്റ്ററൽ കൗൺസിലിലേക്ക് ഫാ. വർഗീസ് ചെരിയംപുറത്ത്, ടോമിച്ചൻ വട്ടോത്ത്, ഡെയ്സി മച്ചിയാനിക്കൽ, അതുൽ ചിരട്ടയോലിൽ എന്നിവരെയും ഫൊറോന തിങ്ക് ടാങ്ക് അംഗങ്ങളായി ജോർജുകുട്ടി കരിമഠം, ഡാജി ഓടയ്ക്കൽ, സാജു പടിഞ്ഞാറേട്ട്, സോണി പൊടിമറ്റം, ഷൈനി കാഞ്ഞിരത്തിങ്കൽ എന്നിവരെയും തെരഞ്ഞെടുത്തു.